video
play-sharp-fill

Saturday, May 17, 2025
HomeCrimeമറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ശ്രീകലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; കൊലപാതകം നടത്തിയത് പെരുമ്പുഴ പാലത്തില്‍...

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ശ്രീകലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; കൊലപാതകം നടത്തിയത് പെരുമ്പുഴ പാലത്തില്‍ വെച്ച്‌; മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തത് തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ; അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത് പൊലീസിന് കിട്ടിയ ഊമക്കത്തിലൂടെ; കല തിരോധാനക്കേസ് പതിനഞ്ച് വര്‍ഷത്തിന് ശേഷം ശ്രീകല കൊലക്കേസായത് ഇങ്ങനെ…..

Spread the love

ആലപ്പുഴ: 15 വർഷം മുൻപ് മാന്നാറില്‍ കാണാതായാ ശ്രീകല എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണമെന്ന് പൊലീസ്.

15 വർഷം മുൻപ് തിരോധാനക്കേസായി രജിസ്റ്റർ ചെയ്ത സംഭവം കൊലക്കേസായി മാറിയതോടെ പൊലീസ് പുതിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തയ്യാറാക്കി. കലയുടെ ഭർത്താവ് അനില്‍ ഒന്നാം പ്രതിയും ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയത് എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. പെരുമ്പുഴ പാലത്തില്‍ വച്ച്‌ കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയായ അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം, 2009 ല്‍ നടന്ന സംഭവത്തില്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല.

പതിനഞ്ച് വർഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചത് വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്.

അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.
വർഷങ്ങള്‍ക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

അനിലിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments