
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമയുടെ വിവിധ മേഖലകളിലെ മികവിനൊപ്പം കലാരംഗത്തെ മറ്റ് പ്രഗത്ഭരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ അവാർഡ് പട്ടികയാണ് കമ്മിറ്റി പുറത്തുവിട്ടിരിക്കുന്നത്.
‘കളങ്കാവൽ’ എന്ന ചിത്രത്തിൽ കാഴ്ച വെച്ച അഭിനയമികവിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘ലോക’ സിനിമയിലെ പ്രകടനത്തിന് കല്യാണി പ്രിയദർശൻ മികച്ച നടി എന്ന നേട്ടം കൈവരിച്ചു.
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യാണ് മികച്ച സിനിമ. ദിൻജിത്ത് അയ്യത്താൻ (എക്കോ) മികച്ച സംവിധായകനായും തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ മികച്ച ജനപ്രിയ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ ലോകത്തിന് നൽകിയ സേവനങ്ങളെ പരിഗണിച്ച് മുതിർന്ന താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കും.
ബാലചന്ദ്രമേനോൻ, വിജയകുമാരി ഓ മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻകണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ തുടങ്ങി എന്നിവർ ഈ വിഭാഗത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, വ്‌ളോഗർമാർ, പത്രപ്രവർത്തകർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിബിൻ ഗോപിനാഥ് മികച്ച സഹനടൻ (ഡീയെസ് ഈറെ), നന്ദിനി ഗോപാലകൃഷ്ണൻ മികച്ച സഹനടി (ധീരൻ, റോന്ത്), കവിപ്രസാദ് ഗോപിനാഥ് മികച്ച തിരക്കഥ (അം അഃ), മികച്ച ജനപ്രിയ സിനിമ തുടരും (തരുൺമൂർത്തി), ജിതിൻ കെ ജോസ് മികച്ച നവാഗത സംവിധായകൻ (കളങ്കാവൽ), ബിബിൻ ജോർജ് ബഹുമുഖ പ്രതിഭ – അഭിനയം, ആലാപനം (കൂടൽ), സൗരഭ് സച്ച്ദേവ- പുതുമുഖ നടൻ (എക്കോ), റിയ ഷിബു- പുതുമുഖ നടി (സർവ്വം മായ),
ജിത്തു അഷ്റഫ്, ഉണ്ണി ശിവലിംഗം, രാഗേഷ് കൃഷ്ണൻ കുരമ്പാല, നരേൻ, അക്ഷയ് രാധാകൃഷ്‌ണൻ, സാൻഡി, സുര്യ കൃഷ്, ടീജെയ് അരുണാസലം, തൻവി റാം, ദേവദർശിനി, ദൃശ്യ രഘുനാഥ്, ജയകുറുപ്പ്, അമൃത വർശിനി, അസീനബീവി, ഐശ്വര്യ നമ്പ്യാർ എന്നിവർ വിവിധ വിഭാഗങ്ങളിൽ പ്രത്യേക പുരസ്കാരത്തിന് അർഹരായി.
മാസ്റ്റർ ശ്രീപത്‌യാൻ- മികച്ച ബാല നടൻ (സുമതി വളവ്), ബേബി ദുർഗ്ഗ സി വിനോദ് മികച്ച ബാലനടി (ലോക). ‘ചിറാപുഞ്ചി…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഹനാൻ ഷാ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. സിന്ധു ഡെൽസൺ ആണ് മികച്ച ഗായിക (കളങ്കാവൽ, നിലാ…),
മുജീബ് മജീദ് മികച്ച സംഗീത സംവിധായകൻ (കളങ്കാവൽ, എക്കോ), സലീഷ് പെരുങ്ങോട്ടുകര മികച്ച നിശ്ചല ചായാഗ്രഹകൻ, ബോണി അൻസാർ മികച്ച റീ മാസ്റ്ററിംഗ് & ഡിസ്ട്രിബ്യൂഷൻ (ചോട്ടാ മുംബൈ), സിമി ആൻ തോമസ് മികച്ച വസ്ത്ര രൂപകൽപ്പന (അതിഭീകര കാമുകൻ), അബു വളയംകുളം മികച്ച കാസ്‌റ്റിംഗ് ഡയറക്ടർ (1000 ബേബീസ്).
ഷാജി ഇടപ്പള്ളി സീനിയർ റിപ്പോർട്ടർ (ജനയുഗം), സീമ മോഹൻലാൽ സീനിയർ റിപ്പോർട്ടർ (രാഷ്ട്രദീപിക), അഡ്വ ശ്രീജ കെ.എസ് (ബഹുമുഖ പ്രതിഭ), ഗിന്നസ് സത്താർ ആദൂർ (മിനിയേച്ചർ പുസ്‌തകങ്ങളുടെ പ്രചാരകൻ), അശ്വന്ത് അനിൽകുമാർ (മികച്ച മിമിക്രി അവതരണം), അഷറഫ് അരിമ്പൂരിയയിൽ മികച്ച ഹോം സിനിമ (കടവത്തൊരു മുഹബത്ത്),
ലാലാ & നസീർ കോമഡി വ്ളോഗ് (കൊമ്പൻകാട് കോയ), വിജയൻ ചാത്തന്നൂർ മികച്ച നാടക നടൻ (രജകൻ), ഹാജറ & ഫർഹത്ത് സോഷ്യൽ മീഡിയ ഇൻഫ്ളുവൻ സെർസ് (sisters thingz), റിജാസ് അബ്ദുൽ റസാക്ക് മികച്ച എൻ്റർടൈൻമെൻ്റ് വ് ളോഗ് (id_dubber gadi, ബല്ലാത്ത ജാതി),
ധന്യ ബിമൽ മികച്ച സോഷ്യൽ മീഡിയ സ്‌റ്റാർ (dhanyabimalofficial), മികച്ച സംഘനിർത്തകർ (നാട്ട്യജാല എടക്കഴിയൂർ), കുമാരി ശിഫ ബാദുഷ (Queen of KMM), സാബു ജോർജ്ജ് നൃത്ത സംവിധായകൻ (ജെ. എസ് ഡാൻസ് അക്കാദമി), അജിൻ കൃഷ്‌ണ (ഡിജിറ്റൽ ആർട്ടിസ്റ്റ്), വൈഷ്‌ണവി കെ നായർ പ്രത്യേക പുരസ്‌കാരം (നർത്തകി), സിതാര നാർഗീസ് മികച്ച സെലിബ്രിറ്റി ആർട്ടിസ്റ്റ് (Sitharas Bridal & Cosmetology), റെമീജ മൻസൂർ (റെമി, മനു) മികച്ച അവതാരക,
നവനീത് എമിറേറ്റ്സ് (മികച്ച സംഘാടകൻ), എം. ജെ ജെൻസി ടീച്ചർ (മികച്ച ജീവകാരുണ്യ പ്രവർത്തനം), ബേബി ഐറിൻ ലിജോൺ (മികച്ച ബാല പ്രതിഭ), സ്നേഹ ബാബുരാജ് (മികച്ച ഫിറ്റ്‌നസ് ട്രെയിനർ), സജീർ എംപയർ (മികച്ച വെഡിങ് ഈവന്റ് കമ്പനി), ദീപ മേനോൻ മികച്ച ചമയ കല (ആസ്‌റ്റർ മേക്ക് ഓവർ സ്‌റ്റുഡിയോ), റിയ ഏ. ആർ (മികച്ച നർത്തകി) എന്നിവർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി ആദരിക്കും.
മാർച്ച് ആദ്യവാരം അവാർഡ് സമർപ്പണം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ എം. കെ ഇസ്മായിൽ, പ്രൊഫസർ യു.എസ് മോഹൻ, ജോഷി എബ്രഹാം പി.എം.എം ഷരീഫ്, വി. കെ മുരളി, ഹേമ ജെയിംസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.




