
ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചതായി വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ. എന്നാല്‍ പിതാവ് പ്രിയദർശൻ നല്‍കിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി വെളിപ്പെടുത്തി.ലോകയുടെ യുകെ സക്സസ് ഇവന്റില്‍ സംസാരിക്കവെയായിരുന്നു കല്യാണിയുടെ പ്രതികരണം.
” ‘ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോള്‍ അച്ഛൻ എനിക്കൊരു ഉപദേശം തന്നു. ‘ചിത്രം’ സിനിമ 365 ദിവസം തിയറ്ററില്‍ പ്രദർശനം തുടർന്നപ്പോള്‍ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിന് ശേഷമാണ് ‘കിലുക്കം’ റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്.” അച്ഛന്റെ ആ വാക്കുകള്‍ വലിയ പ്രചോദനമായെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു.
മലയാളത്തിലെ സകലമാന റെക്കോർഡുകളും തകർത്തുകൊണ്ടാണ് ‘ലോക’യുടെ മുന്നേറ്റം. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള തലത്തില്‍ മുന്നൂറ് കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.അതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടൊവീനോ നായകനായും വില്ലനായും എത്തുന്ന ചാത്തന്റെ കഥയായിരിക്കും രണ്ടാം ഭാഗം പറയുക എന്നാണ് ടീസർ നല്‍കുന്ന സൂചന.