video
play-sharp-fill
കാക്കൂർ – ചമ്പംവേലി പാടത്തെ നെല്ല് മഴയ്ക്കല്ല : കൊയ്യ്ത്താരംഭിച്ചു

കാക്കൂർ – ചമ്പംവേലി പാടത്തെ നെല്ല് മഴയ്ക്കല്ല : കൊയ്യ്ത്താരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കാക്കൂർ – ചമ്പംവേലി പാടശേഖരത്തിൽ കൊയ്യ്ത്താരംഭിച്ചു. 27 വർഷമായി തരിശ് കിടന്നിരുന്ന പാടശേഖരത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ച് കൃഷിയിറക്കിയത്.

മഴ മൂലം കൊയ്യ്ത്തിന് പാകമായ നെല്ല് നശിക്കുമെന്ന ഘട്ടത്തിൽ ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിൽ കൊയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെട്ടിക്കുന്ന് പാരഗൺ കമ്പനിക്ക് സമീപം നടന്ന കൊയ്യ്ത്തുത്സവം പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സിപിഐഎം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, മൂലവട്ടം ലോക്കൽ സെക്രട്ടറി സി.എൻ ചന്ദ്രബാബു, കൗൺസിലർമാരായ സനൽ തമ്പി, സുരേഷ് ബാബു,

അനിയൻകുഞ്ഞ് പാലമൂട്ടിൽ, ഇ.ജി സുരേഷ് ബാബു, ബിജു, പാടശേഖരസമിതി പ്രസിഡൻ്റ് എബി കുന്നേപ്പറമ്പിൽ, സുകുമാരൻ, തങ്കച്ചൻ അർബൻ ബാങ്ക് ഭരണ സമിതിയംഗം ബി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.