സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; കാറ്റിലും മഴയിലും വൻനാശനഷ്ടം; കക്കയം ഡാം തുറന്നു

Spread the love

കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.

പലയിടത്തും നാശനഷ്ടം. ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് നാദാപുരം, വിലങ്ങാട് മേഖലകളില്‍ ശനിയാഴ്ച രാത്രിയും ശക്തമായ കാറ്റ് വീശിയതോടെ വ്യാപകമായ നാശനഷ്ടമുണ്ടായി. പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് കാറ്റ് വീശിയത്. വിലങ്ങാട് ഉരുട്ടിയില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി റോഡിലേക് പതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര കിലോമീറ്ററോളം വരുന്ന സ്ഥലങ്ങളിലെ മരങ്ങളും മറ്റും കടപുഴകി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
ചെക്യാട് പഞ്ചായത്തിലെ പാറക്കടവ്, കുറുവന്തേരി, വളയം, വാണിമേല്‍, നരിപ്പറ്റ ഭാഗങ്ങളിലും കാറ്റ് വീശി വീടുകള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി.

താമരശ്ശേരിയിലും മലയോരത്തും രാത്രി 12.30 ഓടെ കാറ്റടിച്ച സമയത്ത് നിലച്ച വൈദ്യുതി ബന്ധം ഇതു വരെ പുനഃസ്ഥാപിച്ചിട്ടില്ല, പലയിടങ്ങളിലും വൈദ്യുതി ലൈനിലേക്ക് മരം വീണിട്ടുണ്ട്.

കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും 0.25 അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ ആരംഭിച്ചു. പുഴക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.