
ഭാരം കുറയ്ക്കാൻ വേണ്ടി ഒട്ടുമിക്കവരും ഭക്ഷണത്തിൽ കക്കിരിക്ക ഉൾപെടുത്താർ ഉണ്ടല്ലേ. അധികപേരും തൊലി കളഞ്ഞ ശേഷമായിരിക്കും ഇത് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ തൊലിക്കും ആവശ്യക്കാരേറെയുണ്ടെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊല്‍ക്കത്തയിലെ തിരക്കേറിയ ഒരു മാർക്കറ്റില്‍ നിന്നുള്ളതാണ് വീഡിയോ. ഇതിനിടയില്‍ ഒരാള്‍ കക്കരിക്കയുടെ തൊലി വില്‍ക്കുകയാണ്. കിലോയ്ക്ക് പത്ത് രൂപ നല്‍കി നിരവധി പേരാണ് അദ്ദേഹത്തില്‍ നിന്ന് കക്കരിക്കയുടെ തൊലി വാങ്ങിക്കൊണ്ടുപോകുന്നത്.
ഹേമന്ദ് എന്നയാളുടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളരിക്കയുടെ തൊലി വാങ്ങിക്കഴിക്കാൻ നിരവധി പേർ എത്തിയത് കണ്ട് വ്ലോഗർ കൗതുകത്തോടെ ഒരു പ്ലേറ്റ് ഓർഡർ ചെയ്യുന്നു. കച്ചവടക്കാരൻ ഫ്രഷായി വെള്ളരിക്കയുടെ തൊലി ഒരു പേപ്പറിലിട്ട് അവയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വിതറി വ്‌ളോഗർക്ക് നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കൊല്‍ക്കത്തയില്‍ വെള്ളരിക്കയുടെ തൊലി ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് അസാധാരണമാണെന്ന് വ്‌ളോഗർ ഊന്നിപ്പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. വെള്ളരിക്കയുടെ തൊലി മൃഗങ്ങളും പക്ഷികളുമൊക്കെയാണ് കഴിക്കുന്നതെന്നാണ് പലരും തമാശയായി പറയുന്നത്. എന്നാല്‍ മറ്റുചിലർ ഇതിനെ പുതിയ ബിസിനസ് ആശയമെന്ന രീതിയിലാണ് സമീപിക്കുന്നത്.