
കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെചൊല്ലിയുടെ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു.
റിമാന്‍ഡ് തടവുകാരിയെ മര്‍ദിച്ച സംഭവത്തില്‍ സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരേ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്ക്കെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം ഭക്ഷണം വിളമ്പല്‍ സംബന്ധിച്ച വാക്ക് തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷമായി മാറിയത്.മര്‍ദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍ പറയുന്നതനുസരിച്ച് അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തില്‍ പിടിച്ച് തള്ളുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും വേര്‍തിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി.



