കാക്കനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു ; ഭർത്താവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കാക്കനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. വാതുരുത്തി നഗറിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ 17 കാരിയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രസവിച്ചത്.

video
play-sharp-fill

ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവായ മധുര സ്വദേശി പ്രേംകുമാർ (23)നെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിൽ നിന്ന് ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിയിൽ എത്തിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്.

കേസിൽ വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.