
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. റിമാന്‍ഡ് പ്രതിയായ ചേരാനെല്ലൂര്‍ സ്വദേശി നിധിനാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
തടവുകാര്‍ തമ്മിലുളള അടിപിടി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം. ജയിലിലെ ജനല്‍ചില്ല് അടിച്ചു പൊട്ടിച്ച പ്രതിയുടെ കൈയും മുറിഞ്ഞു. പ്രതിക്കെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.