കാക്കി സർക്കസ് ഏപ്രിൽ 10 ന് സ്ട്രീമിങ് ആരംഭിക്കുന്നു;മലയാളത്തിലും തമിഴിലുമായി അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

Spread the love

കോട്ടയം: Zee 5 ന്റെ ഒർജിനൽ സീരീസായ കാക്കി സർക്കസിന്റെ റിലീസ് ഏപ്രിൽ 10 മുതൽ തുടങ്ങുന്നു.

video
play-sharp-fill

ലയാളത്തിലും തമിഴിലുമായി അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് ശ്രീനിധി സാഗർ നിർമ്മിക്കുന്നു.
പ്രശസ്ത നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി കാക്കി സർക്കസിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഏഴ് എപ്പിസോഡുള്ള ഈ സീരീസ് ഇപ്പോൾ കാക്കി സർക്കസ് എന്ന പേരിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിഷ് കാന്ത്, സുഭാഷ് സെൽവം രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ സാവിത്രി, മരുത് പാന്ധ്യൻ, ചിത്തിര സേനൻ അരുൺ, വിഘു നേശ്വര്,…. എന്നിവരടങ്ങുന്ന ഒരു വലിയ താര നിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്,.

ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്ര മായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു.
അതിന്റെ നേരും യാഥാർഥ്യവും ആണ് പ്രമേയം.കോമഡിയും ത്രില്ലറും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ എന്നെ ഏറെ ആകർഷിക്കുകയും ആവേശ ഭരിതനാക്കുകയും ചെയ്തുവെന്നു സംവിധായകൻ അമീൻ ഭാരിഫ് പറഞ്ഞു.
Zee 5 & പ്രൊഡക്ഷൻ നൽകിയ പൂർണ്ണ പിന്തുണയാണ് ഈ സീരീസ് പൂർത്തിയാക്കാൻ എന്നെ സഹായിച്ചതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

വളരെ വ്യത്യസ്തമായ ഈ സീരീസ് പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് മുനിഷ് കാന്ത് പറയുകയുണ്ടായി.
കാക്കി സർക്കസ് മലയാളത്തിലും തമിഴ്ലുമുള്ള Zee 5 ന്റെ ഒർജിനൽ സീരീസിന്റെ പട്ടികയിലേക്ക് ഏപ്രിൽ 20 ന് എത്തുമ്പോൾ അത് പുതിയ ഒരു കാഴ്ചാനുഭവമായിരിക്കും. ബാനർ റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ്.