
കോട്ടയം: സ്വീറ്റ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. രുചികരമായ കാജു ബർഫി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
കശുവണ്ടിപ്പരിപ്പ് – 2 കപ്പ്
പഞ്ചസാര – മുക്കാല്‍ക്കപ്പ്
വെള്ളം – അരക്കപ്പ്
നെയ്യ് – 1 സ്പൂണ്‍
സില്‍വർ ഫോയില്‍
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കശുവണ്ടിപ്പരിപ്പ് നല്ലപോലെ പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ പഞ്ചാസാരയും വെള്ളവും ചേർത്ത് ചൂടാക്കുക. പഞ്ചസാരപ്പാനി അല്‍പം കട്ടിയാകുന്നത് വരെ ഇതേ രീതിയില്‍ ചൂടാക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപരിപ്പ് പൗഡർ ചേർക്കണം. ശേഷം നല്ലപോലെ ഇളക്കി കൊടുക്കുക. ചൂടാറിക്കഴിയുമ്പോള്‍ ഇത് കൈ കൊണ്ടു നല്ലപോലെ കുഴയ്ക്കുക. ഒരു പാത്രത്തില്‍ അല്‍പം നെയ്യു പുരട്ടുക. ശേഷം കശുവണ്ടി മിശ്രിതം പാത്രത്തിലേക്ക് പരത്തി വയ്ക്കുക. ഇത് വട്ടത്തില്‍ പരത്തി എടുത്തശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം. ശേഷം സില്‍വർ ഫോയില്‍ കൊണ്ട് അലങ്കരിക്കുക.