
നടി കാജല്‍ അഗര്‍വാള്‍ വാഹനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും താൻ ജീവനോടെ ഉണ്ടെന്നും കാജല്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
കാജല്‍ ഒരു റോഡപകടത്തില്‍പ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം പ്രചരിച്ച പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. തുടർന്നാണ് സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ രംഗത്തെത്തിയത്.
‘ഞാൻ ഒരു അപകടത്തില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില വാർത്തകള്‍ കണ്ടു. ഇത് അടിസ്ഥാനരഹിതമാണ്. ദെെവത്തിന്റെ കൃപയാല്‍ ഞാൻ പൂർണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത് നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ദയവായി തെറ്റായ വാർത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്’- കാജല്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2004ല്‍ പുറത്തിറങ്ങിയ ‘ക്യൂൻ! ഹോ ഗയാ ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ അഗർവാള്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരമായി നടി മാറി. 2020 ഒക്ടോബർ 30ന് ആണ് കാജല്‍ അഗർവാളും ഗൗതം കിച്ലുവും വിവാഹിതരായത്. കാജലിന്റെ ബാല്യകാല സുഹൃത്താണ് ഗൗതം കിച്ലു. 2022ഏപ്രില്‍ 19 നാണ് കാജലിനും ഗൗതമിനും മകൻ നീല്‍ പിറന്നത്. സല്‍മാൻ ഖാൻ നായകനായ സിക്കന്ദർ സിനിമയിലാണ് കാജല്‍ അഗർവാള്‍ ഒടുവില്‍ അഭിനയിച്ചത്. കണ്ണപ്പയിലും അതിഥിവേഷത്തിലും കാജല്‍ എത്തിയിരുന്നു.