സംസ്ഥാനത്തെ അനധികൃത കൈയേറ്റം: ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി

സംസ്ഥാനത്തെ അനധികൃത കൈയേറ്റം: ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി. തീരദേശം നിയമം ലംഘിച്ചുള്ള നിർമാണങ്ങളെക്കുറിച്ച് സുപ്രീംകോടതി നേരത്തെ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവ്.