
കോട്ടയം: അടൂർ എംഎല്‍എ ആയിരുന്നപ്പോള്‍ നേരിട്ട കൊടിയ പോലീസ് മർദ്ദനത്തെകുറിച്ച് തുറന്ന് പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ . ഇന്നത്തെ
ഡിജിപി ആയ മനോജ് ഏബ്രഹാമാണ് മർദ്ദിച്ചതെന്നും അടിച്ച് പരുവപ്പെടുത്തിയെന്നും തിരുവഞ്ചൂർ പറയുന്നു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു;
1996ല്‍ അടൂർ എം എൽ എ ആയിരുന്ന സമയം. അന്ന് എ എസ്പി ആയിരുന്നത് ഇന്നത്തെ ഡിജിപി മനോജ് ഏബ്രഹമാണ്.
11 പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനാണ് ഞാനും അടൂർ പ്രകാശും നേതാക്കളും സ്റ്റേഷനിലേക്ക് പോയത്.
സമരം കുത്തിയിരിപ്പിലേക്ക് നീങ്ങി. പോലീസ് സ്റ്റേഷൻ മാർച്ചായി പിന്നീട്. ഇതിനു നേരെയാണ് മനോജ് ലാത്തി ചാർജ് നടത്തിയത്. പോലീസ് എന്റെ കൈ തല്ലിയൊടിച്ചു. എന്നാല്‍ പിന്നീട് ഞാൻ ആഭ്യന്തര മന്ത്രിയായപ്പോള്‍ അയാളെന്ന് സല്യൂട്ടടിച്ചു. എനിക്ക് പ്രതികാരമൊന്നുമില്ല. എല്ലാത്തിനുമൊരു കാവ്യനീതി ഉണ്ട്