video
play-sharp-fill

കൈരളി റസിഡൻസ് വെൽഫെയർ അസോസിയേഷൻ പച്ചക്കറിക്കിറ്റും മാസ്കും വിതരണം ചെയ്തു

കൈരളി റസിഡൻസ് വെൽഫെയർ അസോസിയേഷൻ പച്ചക്കറിക്കിറ്റും മാസ്കും വിതരണം ചെയ്തു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : തിരുവാതുക്കൽ പ്രീമിയർ കോളജ് ഭാഗത്ത് കൈരളി റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെയും  സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെയും വാർഡ് കൗൺസിലർ സി.എൻ സത്യനേശൻ്റെയും  സംയുക്ത നേതൃത്വത്തിൽ എല്ലാ വീടുകളിലും സൗജന്യമായി പച്ചക്കറി കിറ്റും ഒരു വീടിന് മൂന്ന് മാസ്കു വീതവും വിതരണം ചെയ്തു.

വാടകയ്ക്ക് താമസിക്കുന്നവർക്കടക്കം സാധനങ്ങൾ നൽകി. കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ലളിതമായ ഉദ്ഘാടനമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. വി.ബി ബിനു , സി പി എം ലോക്കൽ കമ്മിറ്റി അംഗം അഭിലാഷ്, ശരത്, കണ്ണൻ, അനിൽ, വിതരണത്തിന് സൗജന്യമായി വാഹനം വിട്ടു തന്ന വി.എം ഫിഷറീസിലെ അനിൽ എന്നിവർ പദ്ധതിയുടെ ഭാഗമായി.

കോവിഡ് 19 പശ്ചാത്തലത്തിൽ നാം സങ്കീർണമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഏതെങ്കിലും തരത്തിൽ സഹായം ആവശ്യമുള്ളവർക്ക് റസിഡൻസ് ഭാരവാഹികളുമായി ബന്ധപ്പെടാമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് അരുൺ കുമാർ, സെക്രട്ടറി മനോജ്, ആക്ടിങ് സെക്രട്ടറി മോഹനക്കുറുപ്പ് എന്നിവർ അറിയിച്ചു.