
കേരളത്തിന്റെ ഇതുവരെയുള്ള കപ്പല്‍യാനചരിത്രത്തില്‍ ദുരൂഹമായി അപ്രത്യക്ഷമായ ഏക കപ്പല്‍.കേരളത്തിന്റെ എം.വി. കൈരളി എന്ന ചരക്കുകപ്പലിന്റെ തിരോധാനം.1979 -ൽ 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരുമായി ഇന്ത്യയിലെ മർഗോവിൽ നിന്ന് ജിബൂട്ടി വഴി ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിച്ച കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി. യാത്രക്കിടെ ദുരൂഹസാഹചര്യത്തിൽ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു.
45 വര്‍ഷത്തിനുശേഷവും കപ്പല്‍ എങ്ങനെ മുങ്ങി എന്നതിനു സൂചനയില്ല. ക്യാപ്റ്റനും 50 മനുഷ്യരുമാണ് അപ്രത്യക്ഷരായത്. ഇന്നും കാത്തിരിക്കുകയാണ് ഇവരുടെ കുടുംബാംഗങ്ങള്‍.
അന്നത്തെ പത്രങ്ങളില്‍നിന്നുള്ള രണ്ട് ക്വോട്ട് ‘കൈരളി മുങ്ങിപ്പോയെന്ന് ഞാനൊരിക്കലും വിശ്വസിക്കില്ല. കൈരളിയുടെ തിരോധാനം ഒരു ഗൂഢാലോചനയുടെ ഫലമാണ്. കൈരളിയിലെ ഒരാളെങ്കിലും ഒരുനാള്‍ തിരിച്ചുവരും. അന്ന് സത്യം വെളിച്ചത്താകും ക്യാപ്റ്റന്‍ മറിയദാസ് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എല്ലാ രക്ഷാസംവിധാനങ്ങളുമുള്ള കപ്പല്‍ പെട്ടെന്ന് മുങ്ങിയെന്നു പറയുന്നത് വിശ്വസനീയമല്ല. കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെ നടന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണിത്.’
കൈരളിയുടെ ചീഫ് സ്റ്റുവാര്‍ട്ടായിരുന്ന പി.സി. മാത്യുവിന്റെ ഭാര്യ ലീന.
‘കൈരളി’ എന്ന കപ്പലിന്റെ തിരോധാനത്തെ അവലംബിച്ചുള്ള റിഹാന്‍ റാഷിദിന്റെ നോവലാണ് എന്റെ മുന്നില്‍. ഈ നോവലിന് നിമിത്തമായത് ഞാനാണ് എന്ന് റിഹാന്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നു. സന്തോഷം. ഇതേ പുസ്തകത്തിന് ഒരു മുന്‍കുറിപ്പുണ്ടാക്കാനുള്ള ദൗത്യവും എന്റെ പക്കല്‍ വന്നുചേരുന്നു. അഭിമാനപൂര്‍വ്വം ഞാനത് ഏല്‍ക്കുന്നു.
കടലിൽ മുങ്ങിയെങ്കിൽ കപ്പലിൽ നിന്നുള്ള എണ്ണപ്പാട നാവികസേനയുടെ വിമാനങ്ങൾ കാണേണ്ടതായിരുന്നു. കൊള്ളക്കാർ തട്ടിയെടുത്തെങ്കിൽ മോചനദ്രവ്യം ആവശ്യപ്പെട്ടേനെ. മറിഞ്ഞെങ്കിൽ കണ്ടെയ്നറുകൾ കടലിൽ ഒഴുകാനുമിടയുണ്ടായിരുന്നു. ഒരു തുമ്പും ബാക്കിവയ്ക്കാതെ കൈരളി കപ്പൽ എങ്ങോട്ടു പോയിമറഞ്ഞെന്ന് ഇപ്പോഴും ദുരൂഹം.
കോട്ടയം ഉപ്പൂട്ടിക്കവല സർപ്പക്കളത്തിൽ മരിയദാസ് ജോസഫായിരുന്നു ക്യാപ്‌റ്റൻ. 1976ൽ 5.81കോടിക്ക് നോർവെയിൽ നിന്ന് പഴയ കപ്പൽ വാങ്ങി കൈരളി എന്നു പേരിട്ടതാണ്. ഗോവയിൽ നിന്ന് 500 മൈലിലേറെ പിന്നിട്ടശേഷമാണ് കാണാതായത്.
എൻജിനിലെ ബോയിലർ ഫീഡ് പൈപ്പ് പൊട്ടിയെന്നും തകരാർ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റന്റെ അവസാനസന്ദേശം. ജൂലായ് 8ന് ജിബൂട്ടിയിലെത്തേണ്ട കപ്പൽ 15നും എത്താതിരുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.യെമനിലെ സെക്രോത്ര ദ്വീപിനടുത്തുകൂടി കൈരളിയെപ്പോലൊരു കപ്പൽപോയെന്ന വിവരത്തെ തുടർന്നുള്ള അന്വേഷണവും ഫലംകണ്ടില്ല.
കൂറ്റൻ തിരമാലകളിൽപെട്ട് കപ്പൽ തകർന്ന് മുങ്ങിയതാവാമെന്നാണ് ഷിപ്പിംഗ് കോർപറേഷൻ നിയോഗിച്ച വിദഗ്ദ്ധസംഘം വിലയിരുത്തിയത്. കപ്പലിലെ റഡാർ തകരാറാലിയാരുന്നെന്ന വിവരം പിന്നീട് പുറത്തുവന്നു. കപ്പലിന്റെ ശേഷിയേക്കാൾ അധികം ഇരുമ്പയിര് കയറ്റിയെന്നും പുറത്തായി. പഴഞ്ചൻകപ്പൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ആരോപണമുയർന്നു. ഇൻഷ്വറൻസ് തുകയായി 6.40 കോടി കിട്ടി.