കോട്ടയം കൈപ്പുഴയിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ഹയർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് പരിക്ക്: അപകടം ഇന്നുച്ചയ്ക്ക്.

Spread the love

കൈപ്പുഴ: കൈപ്പുഴക്കവലയ്ക്ക് സമീപം കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കൈപ്പുഴ പള്ളിത്താഴെ ഭാഗത്തേക്കുള്ള റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം .

video
play-sharp-fill

കൈപ്പുഴ സെന്റ് ജോർജ് ഹയർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തോമസ് മാത്യുവിനാണ് അപകടത്തിൽ പരിക്കേറ്റത്.. പ്രിൻസിപ്പൽ തോമസ് മാത്യു കാർ

ഓടിച്ച് കൈപ്പുഴ കവല ഭാഗത്തു നിന്നും
സ്കൂളിലേക്ക് വരുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറിയുമായി തമ്മിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ നിയന്ത്രം വിട്ട കാർ സമീപത്തെ മതിലിടിച്ചു തകർത്തു.
അപകടത്തിൽ പരിക്കേറ്റ പ്രിൻസിപ്പലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

കൈപ്പുഴ സ്വദേശി ഓടിച്ചിരുന്ന ലോറിയും കാറുമാണിടിച്ചത്. കോട്ടയത്ത് നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇടിച്ച വാഹനങ്ങൾ റോഡിൽ നിന്നും നീക്കിയത്.