കൈപ്പുഴ സെന്റ്‌ ജോര്‍ജ് വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോഷവും യുവ എഴുത്തുകാരൻ കെവിന്‍ മൂന്നുപറയിലിന് ആദരവും നല്‍കി

Spread the love

കൈപ്പുഴ: കൈപ്പുഴ സെന്റ്‌ ജോര്‍ജ് വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വര്‍ണ്ണാഭമായ ഓണാഘോഷവും കൈപ്പുഴ സ്വദേശിയായ മൂന്നുപറയില്‍ അബ്രാഹാമിന്റെയും ജോമിയുടെയും മകനും യുവ എഴുത്തുകാരനായ കെവിന്‍ മൂന്നുപറയിലിനു സ്വീകരണവും നല്‍കി.

കെവിന്‍ എഴുതിയ “ ദി ലാസ്റ്റ് കിമേറ” എന്ന സയന്‍സ് ഫിക്ഷന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് പ്രകാശനം നടത്തിയിരുന്നു. ചടങ്ങില്‍ വിഖ്യാത എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ് , മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയുടെ തലവനും നിരവധി സംസ്ഥാന അവാര്‍ഡു ജേതാവുമായ ഡോ. അജു കെ നാരായണന്‍ , സ്കൂള്‍ മാനേജര്‍ റവ. ഫാദര്‍ . സാബു മാലിത്തുരുത്തേല്‍, അരുണ്‍ കുമാര്‍ കെ ആര്‍ സബ് ഇന്‍സ്പെക്ടര്‍ ജില്ലാ ക്രൈം ബ്രാഞ്ച് പത്തനംതിട്ട , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ്‌ കോട്ടൂര്‍ , ഷൈജി ഓട്ടപ്പള്ളില്‍ , സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ്‌ മാത്യു , ഹെഡ് മാസ്റ്റര്‍ ബിനോയ്‌ കെ എസ് , പി ടി എ പ്രസിഡന്റ് സുരേഷ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.