കൈപ്പുഴ പള്ളിയില്‍ തിരുനാള്‍; ഇന്ന് വൈകുന്നേരം വികാരി ഫാ. സാബു മാലിത്തുരുത്തില്‍ കൊടിയേറ്റും

Spread the love

കൈപ്പുഴ: സെന്‍റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ കർമലമാതാവിന്‍റെ ദർശനത്തിരുനാളിനും വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെ തിരുനാളിനും ഇന്നു കൊടിയേറും.

നാലിനു തിരുനാള്‍ സമാപിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. സാബു മാലിത്തുരുത്തില്‍ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, രാത്രി ഏഴിന് കലാസന്ധ്യ, സ്നേഹവിരുന്ന്.

നാളെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. രണ്ടിനു രാവിലെ 6.45ന് വിശുദ്ധ കുർബാന: ഫാ. ജിനു കാവില്‍. 6.30ന് പ്രദക്ഷിണം. 8.45ന് പ്രദക്ഷിണം പള്ളിയിലേക്ക്. രാത്രി ഒൻപതിന് മേള വിസ്മയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നിന് വൈകുന്നേരം 6.30ന് പ്രദക്ഷിണം വിവിധ കുരിശുപള്ളികളില്‍ നിന്നും. പ്രസംഗം: ഫാ. സജി മെത്താനത്ത്. രാത്രി 9.45ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം: ഫാ. ജോർജ് പുതുപ്പറന്പില്‍.

നാലിനു രാവിലെ 6.30ന് വിശുദ്ധ കുർബാന: ഫാ. ജോർജുകുട്ടി താന്നിച്ചുവട്ടില്‍. 9.30ന് തിരുനാള്‍ റാസ: ഫാ. എബിൻ ഇറപുറത്ത് മുഖ്യകാർമികത്വം വഹിക്കും. പ്രസംഗം: ഫാ. ജിൻസ് നെല്ലിക്കാട്ടില്‍. 12.30 വിശുദ്ധ കുർബാനയുടെ ആശീർവാദം. 12.45ന് പ്രദക്ഷിണം.