
കൈപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
കൈപ്പുഴ: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കൈപ്പുഴ കുന്നത്തേല്‍ പറമ്ബില്‍ അനന്ദു കെ. ഷാജി (27) ആണ് മരിച്ചത്.
ഒരു മാസം മുമ്ബ് അനന്ദവും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലറ കൈതക്കനാല്‍ റോഡില്‍ മുടക്കാലി പാലത്തിനും കല്ലറ ജംഗ്ഷനും ഇടയ്ക്ക് നിയന്ത്രണം വിട്ട് റോഡ് വക്കിലെ മതിലില്‍ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെത്തുടർന്ന് മൂവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് ഓടിച്ചിരുന്ന കൈപ്പുഴ സ്വദേശിയായ യുവാവ് അന്ന് മരിച്ചിരുന്നു.
ബൈക്കിന്‍റെ പിന്നിലിരുന്ന അനന്ദു ബൈക്കില്‍നിന്നും തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് അടിയന്തര ഓപ്പറേഷന് വിധേയമാക്കുകയും ട്രോമ കെയർ യൂണിറ്റില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഒരു മാസക്കാലമായി ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. ഷാജിയാണ് പിതാവ്. അമ്മ: സിന്ധു. സഹോദരി: കമലു.