video
play-sharp-fill

കോട്ടയം കൈപ്പുഴയിൽ മധ്യവയസ്കയുടെ മൃതദേഹം തോട്ടിൽ: നീണ്ടൂർ സ്വദേശി വത്സലയുടെ മൃതദേഹമാണ് കണ്ടത്തിയത്:ഇന്നു രാവിലെയാണ് സംഭവം

കോട്ടയം കൈപ്പുഴയിൽ മധ്യവയസ്കയുടെ മൃതദേഹം തോട്ടിൽ: നീണ്ടൂർ സ്വദേശി വത്സലയുടെ മൃതദേഹമാണ് കണ്ടത്തിയത്:ഇന്നു രാവിലെയാണ് സംഭവം

Spread the love

കൈപ്പുഴ: കൈപ്പുഴ പള്ളിത്താഴെ ഭാഗത്ത് മധ്യവയസ്കയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്തി.
നീണ്ടൂർ പുളിമൂട്ടിൽ വത്സല (54) യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

പള്ളിത്താഴെ ഭാഗത്ത് തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നു രാവിലെ ഒൻപത് മണിയോടെ . തോട്ടിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി അതുവഴി വന്നയാളാണ് നാട്ടുകാരെ

അറിയിച്ചത്. പിന്നീട് ഗാന്ധിനഗർ പോലിസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണകാരണം വ്യക്തമായിട്ടില്ല.

മൃതദ്ദേഹം കാണപ്പെട്ട സ്ഥലത്തു നിന്ന് അധികം അകലെയല്ല വത്സലയുടെ വീട് . പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു