കൈപ്പുഴ സെൻ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്മൃതി മധുരവും ഒരു വട്ടം കൂടിയും

Spread the love

കൈപ്പുഴ: ശതാബ്ദി സമാപന ആഘോഷത്തോട് അനുബന്ധിച്ച് കൈപ്പുഴ സെൻ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
സ്മൃതി മധുരവും, ഒരു വട്ടം കൂടിയും നടത്തി .
പൂർവ അധ്യാപക, അനധ്യാപക, വിദ്യാർഥി സംഗമമായ സ്മൃതി മധുരത്തിൽ അധ്യാപകരെ ആദരിച്ചു. അധ്യാപകർ ഓർമകൾ പങ്കുവെച്ചു. മങ്ങാത്ത മായാത്ത ഓർമകളിലൂടെയുള്ള സഞ്ചാരം അധ്യാപകരെഇന്നലെ കളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

video
play-sharp-fill

കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.തോമസ് ആനി മൂട്ടിൽ സ്മൃതി മധുരം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, സൈമൺപുല്ലാടൻ, പ്രിൻസിപ്പൽ ഇൻചാർജ്
ജിയോ മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

പൂർവ വിദ്യാർഥികളുടെ ഒത്തുകൂടലായ ഒരു വട്ടം കൂടി യിൽ ഓർമകളുടെ ഓർത്തെടുത്ത് പറച്ചിൽ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷം പറച്ചിലായി മാറി .നഷ്ട ബാല്യകൗമാരങ്ങൾ തിരിച്ചു വരില്ലല്ലോന്ന് ഓർത്ത് പലരും നെടുവീർപ്പിട്ടു.
സ്കൂൾ മനേജർ ഫാ.സാബു മാലിത്തുരുത്തേൽ അധ്യക്ഷത വഹിച്ചു. ദീപിക മനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനപക്ഷ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ,ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ജയിംസ് ജോസഫ് ,ലിസി പി ജോസഫ്, ടോം കരികുളം, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ് എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർഥികളായ ജോബ് ഗർവാസി സ് ,ഡോ.വിമല ബെന്നി ജോർജ് എന്നിവരെഴുതിയ
പലവട്ടം പൂത്ത ഭൂമി ക, സിമ്പിൾ ബി എന്നീ പുസ്തകൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു.

കൈപ്പുഴ ജയകുമാർ, ജയിംസ് ജോസഫ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
‘ഓർമയിലെ പാഠശാല’ പരിപാടിയിൽ
സിനിമാ സംവിധായകൻ എം.പി.സുകുമാരൻ നായർ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കൈപ്പുഴ ജയകുമാർ എന്നിവർ ഓർമകൾ പങ്കുവെച്ചു.
തുടർന്ന് പൂർവ വിദ്യാർഥികളുടെ
സംഗീത സായാഹ്നം അരങ്ങേറി