video
play-sharp-fill

ഛർദിച്ച് അവശയായി നിന്ന പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡനം; ലിപ് ലോക്ക് അടക്കം ഗുരുതര ആരോപണങ്ങൾ;  കേസെടുത്തിട്ടും പോലീസുകാരെ കാഴ്ചക്കാരാക്കി ബൈക്കിൽ കറക്കം; സിപിഎം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ നിയമപ്രകാരം കേസെടുത്തിട്ടും തുടർനടപടികളില്ല;  പോക്സോ കേസ് അട്ടിമറിയിലേക്കോ?

ഛർദിച്ച് അവശയായി നിന്ന പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡനം; ലിപ് ലോക്ക് അടക്കം ഗുരുതര ആരോപണങ്ങൾ; കേസെടുത്തിട്ടും പോലീസുകാരെ കാഴ്ചക്കാരാക്കി ബൈക്കിൽ കറക്കം; സിപിഎം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ നിയമപ്രകാരം കേസെടുത്തിട്ടും തുടർനടപടികളില്ല; പോക്സോ കേസ് അട്ടിമറിയിലേക്കോ?

Spread the love

കയ്പമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സി.പി.എം കയ്പമംഗലം ലോക്കല്‍ സെക്രട്ടറി ബി.എസ്.

ശക്തിധരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടും തുടര്‍ നടപടികളില്ല. 2022ലാണ് പീഡനശ്രമം നടന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. 2021ലാണ് സംഭവം.

ആറാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ അധ്യയന വര്‍ഷത്തിന്റെ അവസാനം കൂട്ടി കൊണ്ടു പോയി. ഛര്‍ദ്ദിച്ച്‌ അവശയായിരുന്നു കുട്ടി. അതിജീവിതയായ കുട്ടിയുടെ വീട്ടില്‍ എത്തിച്ച ശേഷം ബാത്ത് റൂമില്‍ കൊണ്ടു പോയി വായും മുഖവും കഴുകി ബഡ്‌റൂമിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് എഫ് ഐ ആര്‍,. ഗുരുതര പീഡന സ്വാഭവമുള്ള ആരോപങ്ങള്‍ എഫ് ഐ ആറിലുണ്ട്. ലിപ് ലോക് ചെയ്തു എന്നതടക്കം ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കയ്പമംഗലം പൊലീസ് കേസെടുത്തത്. അതിനിടെ പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞിട്ടും ശക്തിധരനെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനത്തിന്റെ ഫലമാണെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം അടക്കം നടത്തി. ബിജെപിയും പ്രക്ഷോഭത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ അന്വേഷണം നടക്കുകയാണെന്ന് കയ്പമംഗലം പോലീസ് പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് പറയുന്നത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുമായി ശക്തിധരന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പോലീസ് – സിപിഎം അവിശുദ്ധ കൂട്ട്‌കെട്ട് ആണ് ഇവിടെ കാണാന്‍ കഴിയുന്നത് . കേസെടുത്തു 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന്റെ മൂക്കിന്‍ തുമ്ബത് കിടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യാതെ നാടകം കളിക്കുകയാണ് കൈപ്പമംഗലം പോലീസെന്ന് ബിജെപി ആരോപിക്കുന്നു.

കേസെടുത്ത് പത്താം മണിക്കൂറില്‍ പോലീസ് കാരെ കാഴ്ചക്കാരാക്കി മുന്നിലൂടെ ബൈക്കിന് പോയ ശക്തിധരനെ കൈ വീശി അഭിസംബോധന ചെയ്യുന്ന പോലിസാണ് ഉള്ളതെന്നും ബിജെപി പറയുന്നു. കേസ് അട്ടിമറിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സിപിഎം നേതാവിന് അവസരമുണ്ടാക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. പരാതി നല്‍കാനുള്ള കാലതാമസം മറയാക്കി സിപിഎമ്മുകാരനെ രക്ഷിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്.