video
play-sharp-fill

ശരീരത്തില്‍ നിറയെ പരിക്കുകളുമായി കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി

ശരീരത്തില്‍ നിറയെ പരിക്കുകളുമായി കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖിക

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടില്‍ ചന്ദ്രനാണ് മരിച്ചത്.
ഇയാളുടെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കട്ടപ്പന ഡിവൈ എസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

മദ്യപിച്ച ശേഷം, നടന്ന് വരുന്ന വഴി കാല്‍വഴി വീണതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.