video
play-sharp-fill

കൈവെട്ടും കാൽ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും; അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം

കൈവെട്ടും കാൽ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും; അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം

Spread the love

 

സ്വന്തം ലേഖിക

ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം . എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

അതെ സമയം കോഴിക്കോട് എ .കെ. ജി സെന്‍ററിനു നേരെ നടന്ന സ്ഫോടകവസ്തു ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്.” ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല ,ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം ,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി ” യെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group