play-sharp-fill
കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

മംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാർത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.


തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. സിദ്ധാർത്ഥയുടെ മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത് ഇവിടെ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ നിന്നും മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ യായിരുന്നു. തുടർന്ന് പുഴയിലേക്ക് ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നതായി പ്രദേശത്തുണ്ടായിരുന്ന ഒരു മത്സ്യ തൊഴിലാളി പോലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സിദ്ധാർത്ഥയുടേത് എന്ന് കരുതുന്ന ഒരു കത്ത് മംഗളൂരു പോലീസിന് ലഭിച്ചിരുന്നു. കയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബം സാക്ഷ്യപ്പെടുത്തി. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നുമാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്.