
സ്വന്തം ലേഖകൻ
കോട്ടയം.നരഭോജിയായ കടുവയെ ഉടൻ വെടിവെച്ചു കൊല്ലണമെന്നും വന്യമൃഗ സാന്നിദ്ധ്യം കാരണമാക്കിയുള്ള
.കർഷക കുടിയിറക്ക് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വയനാട് ബത്തേരി മൂടക്കൊല്ലിയിലെ ക്ഷീര കർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയതടക്കം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിയിലുണ്ടായ വന്യജീവി ആക്രമണ മരണങ്ങളെ പറ്റി പഠിക്കാൻ ഉന്നതാധികാരങ്ങളോടെ ഒരു ജുഡീഷൽ കമ്മീഷനെ അടിയന്തരമായി നിയമിക്കണം.
നാട്ടിൽ ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ വനത്തിനുള്ളിൽ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിന് ഉണ്ട്. ഇത് ചെയ്യാതെ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കേസെടുക്കണം. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തരമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രജീഷിനെ കടുവ കടിച്ചു കൊന്ന മൂടക്കൊല്ലിയിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ വർഷങ്ങളായി ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വനംവകുപ്പിന്റെ തന്നെ രേഖകൾ തെളിയിക്കുന്നു.
കടുവയുടെ നിരന്തര സാന്നിധ്യമുള്ള മൂടക്കൊല്ലിയിലും, കൂടല്ലൂരിലും വന്യമൃഗങ്ങൾ റവന്യൂ ഭൂമിയിൽ കയറുന്നത് തടയാൻ മതിലോ ഫെൻസിംഗോ ഇല്ല. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. ഈ പ്രദേശത്ത് ഫെൻസിംഗ് വരുന്നത് വരെ വനം വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ സജ്ജീകരണങ്ങളോടുംകൂടി മൂടക്കൊല്ലിയിൽ ക്യാമ്പ് ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group