കടവുപുഴ പാലം യാഥാര്‍ഥ്യത്തിലേക്ക്; പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചെന്ന് ജോസ് കെ മാണി എംപി

Spread the love

  
കോട്ടയം: പാല നിയോജക മണ്ഡലത്തിലെ മൂന്നിലവ് – മേച്ചാല്‍ ചക്കിക്കാവ് റോഡില്‍ മീനച്ചിലാറിനു കുറുകെയുള്ള കടവുപുഴ പാലം പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുമതി ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു.

video
play-sharp-fill

239 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതുമായി ബന്ധപ്പെട്ട്  ധനകാര്യ മന്ത്രി കെ ബാലഗോപാലുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി പ്രദേശവാസികള്‍ അനുവഭിച്ചുവരുന്ന ദുതിരത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

മീനച്ചിലാറിന് കുറുകെയുള്ള കടവുഴ പാലം 2021 ലെ വെള്ളപ്പൊക്കത്തിലാണ് തകര്‍ന്നത്.   പാലത്തിന്റെ ഒരു സ്ലാബ് പൂര്‍ണമായി താഴേക്ക് പതിക്കുകയും കാല്‍നടയാത്രപോലും പോലും സാധ്യമല്ലാതായതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പ് പുതിയപാലം രൂപകല്‍പന ചെയ്തത്. നിലവില്‍ ഭരണാനുമതി നല്‍കുവാനുള്ള തുക ബഡ്ജറ്റില്‍ ഇല്ലാത്ത  സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ പ്രത്യേക ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 
കടപുഴ പാലം അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പുതിയ പഞ്ചാത്ത് ഭരണസമിതി അംഗങ്ങളും, പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നതായും ജോസ് കെ.മാണി എം.പി അറിയിച്ചു.