
സ്വന്തം ലേഖകൻ
കോട്ടയം : വർഷങ്ങളായി കടുവാക്കുളത്ത് പ്രവർത്തിക്കുന്ന സപ്ളൈക്കോ സുപ്പർ മാർക്കറ്റ് സർക്കാർ അടച്ച് പൂട്ടുന്നതിനെതിരെ കേരള കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
കേരള കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ബാബു കുളിയാട്ടിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗം കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ചെട്ടിശേരി മുഖ്യപ്രഭാഷണം നടത്തി.
പ്രമോദ് കൃഷ്ണൻ , പി.പി മോഹനൻ , ജോൺസൺ വി. കുരുവിള , സുനിൽകുമാർ പരുത്തുംപാറ, പി.ജെ പുന്നൂസ് കണിയാമല , കൊച്ചുമോൻ പി.ജെ , കെ. എസ്. സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജു , ബെൻ ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group