
കുറുവച്ചനായി പൃഥ്വിരാജ് മതി…! സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് വിലക്കേർപ്പെടുത്തി ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചന്’ ഹൈക്കോടതി വിലക്കേർപ്പെടുത്തി. പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ തുടർന്ന് കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് കോപ്പിറൈറ്റ് ആക്ട് പ്രകാരം ‘കടുവയുടെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത്. അതിലെ കഥാപാത്രത്തിന്റെ പേരാണ് കടുവാക്കുന്നേൽ കുറുവാച്ചൻ.
തുടർന്ന് സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നിൽ കുറുവച്ചന്റെ’ പോസ്റ്റർ പുറത്തുവന്നപ്പോൾ സാമ്യതകൾ തോന്നിയാണ് ജിനു കോടതിയെ സമീപിക്കുകയായിരുന്നു.