
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുള്ള
കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവും 26ന് നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് പരിപാടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാഡമികളുടെയും അവാര്‍ഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എ എക്സലന്‍സ് അവാര്‍ഡിനുവേണ്ടി ആയിരം വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ അനുമോദിച്ചുകൊണ്ടുള്ള പുരസ്‌കാര സമര്‍പ്പണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.