video
play-sharp-fill

കടുത്തുരുത്തിയിൽ  മത്സ്യത്തൊഴിലാളികൾക്ക് വാട്ടർടാങ്ക് വിതരണം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു വിതരണോദ്ഘാടനം നിർവഹിച്ചു

കടുത്തുരുത്തിയിൽ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർടാങ്ക് വിതരണം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു വിതരണോദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു വിതരണോദ്ഘാടനം നിർവഹിച്ചു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നുള്ള 27,000 രൂപ വിനിയോഗിച്ചാണ് 10 പേർക്ക് വാട്ടർടാങ്ക് വിതരണം ചെയ്തത്. 813 രൂപയാണ് ഉപഭോക്തൃ വിഹിതം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, ക്ഷേമകാര്യ സ്ഥീരം സമിതി അധ്യക്ഷൻ കെ.എസ് സുമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പൗളി ജോർജ്, സി.എൻ. മനോഹരൻ , ലൈസാമ്മ മാത്യു, ജാൻസി സണ്ണി, നോബി മുണ്ടക്കൽ, സെക്രട്ടറി പി.ടി ജോസഫ്, മത്സ്യഭവൻ അസിസ്റ്റന്റ് ഫിഷറീസീസ് എക്സ്റ്റൻഷൻ ഓഫീസർ രശ്മി പി. രാജൻ, അക്വാകൾച്ചർ പ്രമോട്ടർ എം. മീര എന്നിവർ പങ്കെടുത്തു.