കോട്ടയം കടുത്തുരുത്തിയിൽ ചുവട് ദ്രവിച്ചു നിന്ന വന്‍മരം കണ്ടെയ്‌നര്‍ ലോറിയുടെ മുകളിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം; റോഡരികില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

Spread the love

സ്വന്തം ലേഖിക

കടുത്തുരുത്തി: ചുവട് ദ്രവിച്ചു നിന്ന വന്‍മരം കണ്ടെയ്‌നര്‍ ലോറിയുടെ മുകളിലേക്ക് ഒടിഞ്ഞു വീണു.

വന്‍ അപകടം ഒഴിവായി. ഇന്നലെ രാവിലെ ആപ്പാഞ്ചിറ-ആയാംകുടി പിഡബ്ല്യുഡി റോഡിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവട് ദ്രവിച്ച വന്‍ വാകമരമാണ് കണ്ടെയ്‌നര്‍ ലോറിയുടെ മുകളിലേക്കു മറിഞ്ഞുവീണത്.
ലോറിയുടെ മുകളിലേക്കു വീണതിനാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്‍റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സഹായത്തോടെ മരം മുറിച്ചുമാറ്റിയ ശേഷമാണ് കണ്ടെയ്‌നര്‍ ലോറിക്കു യാത്ര തുടരാനായത്.

കോട്ടയം – എറണാകുളം റോഡില്‍ ഉള്‍പ്പെടെ മരങ്ങള്‍ മറിഞ്ഞും ഒടിഞ്ഞു വീഴുന്നത് പതിവായിരിക്കുകയാണ്. ആപ്പാഞ്ചിറ പോളിടെക്നിക്കിന് സമീപം കോട്ടയം – എറണാകുളം റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരക്കൊമ്പാെടിഞ്ഞു വീണു വാഹനഗതാഗതം തടസപ്പെട്ടിരുന്നു.

ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കാല്‍നട, വാഹനയാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കോട്ടയം – എറണാകുളം റോഡരികില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.