കോട്ടയം കടുത്തുരുത്തിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമം; പോക്സോ കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ; പിടിയിലായത് വെള്ളൂർ സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കടുത്തുരുത്തി: പോക്സോ കേസിൽ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളൂർ ഇറുമ്പയം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ ധനുസ് (28) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ പി.എസ്, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.