video
play-sharp-fill
കോട്ടയം കടത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കല്ലറ സ്വദേശി  അറസ്റ്റിൽ

കോട്ടയം കടത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കല്ലറ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കടത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി വീട്ടിൽ ശ്രീക്കുട്ടൻ ഗോപി(29) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ വച്ച് നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സുഹൃത്തുക്കളുമായി വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി കൊണ്ട് ഇവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശ്രീക്കുട്ടൻ ഗോപിയെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, സജിമോൻ എസ്.കെ, എ.എസ്.ഐ ബാബു,സി.പി.ഓ മാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ സജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.