കടുത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായത് മാഞ്ഞൂർ സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: കടത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു.
മാഞ്ഞൂർ സൗത്ത് ആശാരിപറമ്പിൽ വീട്ടിൽ അജിത് കുമാർ എ.എസ് (മാണികുഞ്ഞ് 32), മാഞ്ഞൂർ സൗത്ത് മേലുകുന്നേൽ വീട്ടിൽ അഭിജിത്ത് രാജു (21) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ ഈ മാസം മൂന്നാം തീയതി രാത്രി അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ വച്ച് നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവര്‍ വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി കൊണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ശ്രീക്കുട്ടൻ ഗോപിയെ കഴിഞ്ഞ ദിവസം കടുത്തുരുത്തി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇരുവരെയും ഇന്ന് പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, സജിമോൻ എസ്.കെ, റോജിമോന്‍, എ.എസ്.ഐ ബാബു, ബിനോയ് ,സി.പി.ഓ മാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ സജയകുമാർ ,അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.