കടുത്തുരുത്തി കാട്ടാമ്പാക്കിൽ   വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും സഹോദരങ്ങളും ആശുപത്രിയിൽ

കടുത്തുരുത്തി കാട്ടാമ്പാക്കിൽ വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും സഹോദരങ്ങളും ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കടുത്തുരുത്തി കാട്ടാമ്പാക്കിൽ
വീടുകയറിയുള്ള ആക്രമണത്തിനിടെ അടിയേറ്റ ഗുണ്ട മരിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുലിക്കുന്നേൽ സജി ഭാസ്‌കരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സജിയുടെ ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്തതിൽ സജി സംശയിച്ചിരുന്നത് അയൽവാസിയായ നീരാളിക്കൽ ജോസഫിനെയും(ബേബി) കുടുംബത്തെയുമായിരുന്നു.

ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ സംഘർഷം പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സജി ബേബിയുടെ വീട്ടിൽ കയറി ബേബിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തി.

അക്രമം നടത്തുമ്പോൾ ബേബിയുടെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ ബേബിയുടെ സഹോദരങ്ങൾ സ്ഥലത്തേയ്ക്ക് ഓടിയെത്തി. തുടന്നുണ്ടായ അടിപിടിയിൽ സജി മരിക്കുകയായിരുന്നുവെന്നു കടുത്തുരുത്തി പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ് കിടന്ന ബേബിയുടെ ഭാര്യയെയും സഹോദരങ്ങളെയും ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ രാജുവിനെയും, മോളിയെയും മുട്ടുചിറയിലെ ആശുപത്രിയിലും ജോണിയെ കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരണകാരണം അടക്കം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.