വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരെ “സ്നേഹത്തോൺ” എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ച് കടുത്തുരുത്തി ഐ എച്ച് ആർ ഡി കോളേജ്

Spread the love

കടുത്തുരുത്തി : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരെ വിദ്യാർത്ഥിക്കൾക്കിടയിലും ജനങ്ങൾക്കിടയിലും അവബോധം സൃഷ്ടിക്കാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി) കടുത്തുരുത്തി സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

video
play-sharp-fill

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച കൂട്ടയോട്ടം  കടുത്തുരുത്തി എം എൽ എ അഡ്വ. മോൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. മുൻ കേന്ദ്ര മന്ത്രി അഡ്വ.പി സി തോമസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൻ ബി, കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ  അനിൽകുമാർ കെ എസ്. കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ബെറ്റി മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ലഹരിക്കെതിരായ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തുടർന്ന് കോളജ് ക്യാമ്പസിൽ സ്നേഹമതിൽ തീർക്കുകയും, സ്നേഹ സംഗമം നടത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞീഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, വാർഡ് മെമ്പർ തോമസ് പനക്കൻ, ബെറ്റി മാത്യു, അനൂപ് കുര്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേവതി എസ്, എന്നിവർ നേതൃത്വം നൽകി.