കടുത്തുരുത്തി ഐഎച്ച്ആർഡി കോളജിൽ ഈ വർഷത്തെ ബിരുദ ദാന സമ്മേളനം നടന്നു ; എംഎൽഎ അഡ്വ.മോൻസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു

Spread the love

കടുത്തുരുത്തി: ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ വർഷത്തെ ബിരുദ ദാന സമ്മേളനം കടുത്തുരുത്തി എംഎൽഎ അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾ ഈ നാടിനു വേണ്ടി പ്രവർത്തിക്കണമെന്ന് ഉദ്ഘാടന മദ്ധ്യേ എംഎൽഎ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന പദ്ധതികൾ ക്യാമ്പസിൽ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഓരോ വിദ്യാർത്ഥിയും കോളേജിന്‍റെ ബ്രാന്‍റ് അംബാസിഡർ ആകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സൃഷ്ടിക്കുന്ന അവസരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പ്രൊഫ.സി.ടി. അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഭിരുചിക്ക് അനുസരിച്ചുള്ള പഠനം സാധ്യമാക്കുന്നതാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. ഗ്രാമീണ മേഖയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഐ.എച്ച്.ആർ.ഡി കാണിക്കുന്ന പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ് സദസ്സിന് സ്വാഗതം അർപ്പിച്ചു. കംപ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ബെറ്റി മാത്യു, പി ടിഎ സെക്രട്ടറി സിന്ധു ആർ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേരുകയും കൊമേഴ്സ് വകുപ്പ് മേധാവി അനൂപ് കുര്യൻ പി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് വകുപ്പുകളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് വകുപ്പുകൾ കോളജിൽ നടത്തിയ ഡിജിറ്റൽ ഫ്രോന്‍റിയേഴ്സ് ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഐഎച്ച്ആർഡി ഡയറക്ടർ പ്രകാശനം ചെയ്തു. കൊമേഴ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അസിസ്സ്റ്റന്‍റ് പ്രാഫെസ്സർ അനന്തു ഗോപി സ്മാരക എൻഡോവ്മെന്റ് അഡ്വ .മോൻസ് ജോസഫ് എംഎൽഎ, എം. കോം ബിരുദാനന്തര വിദ്യാർത്ഥിനിയായിരുന്ന കുമാരി അനില ഷാജിക്ക് സമ്മാനിച്ചു.