play-sharp-fill
കടുത്തുരുത്തിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം; വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കടുത്തുരുത്തിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം; വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സ്വന്തം ലേഖകൻ
കോട്ടയം: കടുത്തുരുത്തിയിൽ വീട്ടുമുറ്റത്തെ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് വിഷ വാതകം ശ്വസിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കാറിനുള്ളിൽ വിഷാംശമുള്ളവസ്തുക്കൾ കുട്ടി ഇട്ട് കത്തിച്ചു. ഈ വസ്തുക്കൾക്കൊപ്പം എ.സി കൂടി പ്രവർത്തിപ്പിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.


അറുനൂറ്റിമംഗലം കെ.എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ ഷെറിനെ കണ്ടത്.