കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

Spread the love

കടുത്തുരുത്തി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സംസ്ഥാന സർവീസ് പെൻഷൻകാർ ദീർഘ കാലമായി ഉന്നയിക്കുന്നതും, അടിയന്തിര പ്രാധാന്യമുള്ളതുമായ ഡിമാന്റുകൾ നേടിയെടുക്കുന്നതിനായി, കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം തളിയിൽ മഹാദേവക്ഷേത്രം റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പൺ സ്റ്റേജിൽ നടത്തിയ യോഗത്തിൽ എത്തിച്ചേർന്നു.

2021ൽ 25/21 പ്രകാരം അനുവദിച്ച ക്ഷാമാശ്വാസ ഗഡുകളുടെ കുടിശ്ശിക അടക്കം അനുവദിക്കപ്പെട്ട മുഴുവൻ കുടിശ്ശിക അടിയന്തരമായി നൽകുക,ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക, 70 വയസ്സ് പൂർത്തിയായവർക്ക് അധിക പെൻഷൻ നൽകുക, മെഡിക്കൽ അലവൻസ് കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണയിൽ പ്രസിഡന്റ് കെ കെ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എ പത്രോസ്, ജില്ലാ കമ്മിറ്റി അംഗം യു ചന്ദ്രശേഖരൻ, ബ്ലോക്ക് ട്രഷറർ കെ ടി പവിത്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു… നൂറുകണക്കിന് പ്രവർത്തകർ ധർണയിൽ പങ്കെടുത്തു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group