
കടുത്തുരുത്തി : യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടുത്തുരുത്തി തെക്കേച്ചിറയിൽ വീട്ടിൽ ഷിജു പൊന്നപ്പൻ (44) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ആദിത്യപുരം ബീവറേജ് ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം, മുട്ടുചിറ സ്വദേശിയായ യുവാവിനെ പ്രതി ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, നിലത്തുവീണ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തിന് കുറച്ചു ദിവസങ്ങൾക്കു മുന്‍പ് യുവാവിനെ പ്രതി അസഭ്യം പറഞ്ഞിരുന്നു, ഇത് യുവാവ് പ്രതിയുടെ അനുജനോട് പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിൻ്റെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാൾ കടുത്തുരുത്തി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് സി.ആർ, റോജിമോൻ, എ.എസ്.ഐ ബാബു, സി.പി.ഓ നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



