
കോട്ടയം : കടുത്തുരുത്തി, മുട്ടുചിറ മേഖലകളില്‍ വീണ്ടും ഇതരജില്ലകളില്‍നിന്നുള്ള യുവാക്കളുടെ സാന്നിധ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ടോ, അതിലധികമോ വരുന്ന യുവാക്കളുടെ സംഘങ്ങളെ പല സ്ഥലത്തും കണ്ടതായി നാട്ടുകാര്‍ പറയുന്നു.
അസ്വഭാവികമായ സാഹചര്യത്തില്‍ കടുത്തുരുത്തിയില്‍ ഇന്നലെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
നാട്ടുകാരായ ചില കുട്ടികളെ തങ്ങളുടെ കെണിയില്‍ കുടുക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. മുട്ടുചിറ മേഖലയില്‍ സമീപദിവസങ്ങളില്‍ വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ള ആഡംബര ബൈക്കില്‍ യുവാക്കള്‍ കറങ്ങി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിചയമില്ലാത്ത യുവാക്കളോട് എവിടുത്തുകാരണെന്ന് ചോദിക്കാനെത്തിയവരെ ഇവര്‍ ചീത്ത വിളിച്ചതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു. നാട്ടുകാര്‍ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ടും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചും മെസേജുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നു നാട്ടുകാരും പോലീസും ശക്തമായി രംഗത്ത് വന്നതോടെ കുറച്ചുനാളായി ഇത്തരക്കാരുടെ ശല്യം മേഖലയില്‍ ഒഴിവായിരുന്നു. സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതിക്കും രൂപം നല്കി.
സ്കൂള്‍ പരിസരങ്ങളിലും ആരാധനാലയങ്ങളുടെ സമീപത്തും അപരിചിതരായ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലും ആണ്‍കുട്ടികളെ ലഹരിയുടെ വലയത്തിലും കുരുക്കിയാണ് ഇത്തരം സംഘങ്ങള്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നത്.
പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ ഇതര ജില്ലകളില്നിന്നുള്പ്പെടെയുള്ളവരെ ജോലിക്കു നിര്‍ത്തിയിട്ടുള്ളത് പോലീസ് നിരീക്ഷിക്കണമെന്നു നാട്ടുകാര്‍ പറയുന്നു.