കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം ; വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്

Spread the love

കൊല്ലം : കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ വിപ്ലവ ഗാനമാലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് കണ്ടെത്തല്‍.

ഇതോടെ ഉപദേശക സമിതി പിരിച്ച്‌ വിടാൻ തീരുമാനമായി. വിവാദത്തെ കുറിച്ച്‌ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്ദേവസ്വം ബോർഡ് പ്രസിഡന്റ് ഉപദേശക സമിതി പിരിച്ചുവിടുന്നത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവിച്ചത്തില്‍ വിശദീകരണം തേടി രണ്ട് ദേവസ്വം ഉദ്യോഗസ്ഥർക്ക് മെമ്മോയും നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group