വെള്ളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബയുടെ സാന്നിധ്യം ; കടയ്ക്കൽ ദേവീക്ഷേത്രത്തിലെ കുളത്തിലേക്കുള്ള പ്രവേശനം തടഞ്ഞു

Spread the love

കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ അമീബിക് മസ്ത‌ിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബിയയുടെ സാന്നിധ്യം ഉണ്ടെന്നു ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുളത്തിലേക്കുള്ള പ്രവേശനം തടഞ്ഞു.

video
play-sharp-fill

സ്ഥലത്ത് എത്തിയ ആരോഗ്യ സംഘവും പഞ്ചായത്ത് അംഗങ്ങളും കുളത്തിലേയ്ക്ക് ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് നൽകി കവാടത്തിൽ റിബൺ കെട്ടി അടയ്ക്കുകയായിരുന്നു.

ആൽത്തറമൂട് സ്വദേശിക്ക് വെള്ളിയാഴ്ച യാണ് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇദ്ദേഹം കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ സംഘം കുളത്തിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ആരും കുളത്തിലെ വെള്ളം കുളിക്കുന്നതിനോ മറ്റോ ഉപയോഗിക്കരുതെന്ന് ആരോഗ്യം സംഘം മുന്നറിയിപ്പ് നൽകി.