
സ്വന്തം ലേഖകൻ
കൊച്ചി:ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചിട്ട് കടന്ന പൊലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാന്‍ പൊലീസിന്റെ പെടാപ്പാട്. നാലു ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്.
യുവാവിന്റെ എല്ലിനു പൊട്ടലില്ലാത്തതിനാൽ കേസെടുക്കാനാകില്ല എന്നാണ് പോലീസുകാരുടെ വാദം.സഹപ്രവർത്തകനെ എന്തു വിലകൊടുത്തും രക്ഷിക്കാനുള്ള തത്രപ്പാടിന് ഇടയിൽ യുവാവിന്റെ ജീവന് പുല്ലുവില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി കടവന്ത്ര സിഐ മനുരാജും വനിത ഡോക്ടറും സഞ്ചരിച്ച കാറാണ് എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയി. ഇതും ക്രിമിനല്‍ കുറ്റമാണ്. അപകടശേഷം രണ്ട് കിലോമീറ്റര്‍ അകലെ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്കുള്ള റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയ
കാറിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കള്‍ പിന്തുടര്ന്ന് തടയുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും പോകാന്‍ അനുവദിച്ചു. യുവാവിന്റെ എല്ലിനു പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് വിചിത്ര ന്യായീകരണമാണ് കേസ് അന്വേഷിക്കുന്ന തോപ്പുംപടി പൊലീസ് പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് കാര്‍ നിര്‍ത്താത്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെന്ന് തോപ്പുംപടി സിഐ വിശദീകരിച്ചു. സാധാരണക്കാര്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയാല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പക്ഷേ സിഐയുടെ മൊഴിയില്‍ കേസൊഴിവാക്കുകയാണെന്നാണ് ആരോപണം.
മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പൊലീസ് കളിയാണ് ഇവിടേയും ചര്‍ച്ചയാകുന്നത് . ശ്രീറാമിനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് ഈയിടെയാണ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഉത്തരവ്. സെഷന് കോടതിയുത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കിക്കുകയും ചെയ്തു.
പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചു. ഇത്തരം കോടതി വിധികള്‍ ചര്‍ച്ചയാകുന്ന കേരളത്തിലാണ് സിഐയെ രക്ഷിക്കാനുള്ള ശ്രമം. മനഃപൂര്‍വമായി കൊല്ലണമെന്ന
ഉദ്ദേശമില്ലെങ്കിലും തന്റെ കുറ്റകരമായ പ്രവര്‍ത്തി വഴി ഒരാള്‍ കൊല്ലപ്പെടാമെന്ന ബോധ്യം പ്രതിക്കുണ്ടായിരുന്നുവെന്നാണ് വിധിയിലുള്ളത്്.
അമിത വേഗത്തില്‍ വാഹനമോടിച്ച ശ്രീറാമിനെതിരെ ഈ നരഹത്യാക്കറ്റം ചുമത്താവുന്നതാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റവും വിചാരണ ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അഭാവത്തില്‍ മദൃപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇവിടെയും അപകടമുണ്ടാക്കിയ സിഐയെ രക്തപരിശോധന നടത്തിയില്ല.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ നടത്തിയ അതേ കളികൾ തന്നെയാണ് സിഐയെ സംരക്ഷിക്കാൻ പോലീസ് നടത്തുന്നത്.



