മഴ നനയാതിരിക്കാൻ ഓടിക്കയറിയ താൽക്കാലിക കട തകർന്ന് യുവതി മരിച്ചു: ഒരാൾക്ക് പരിക്ക്: സംഭവം ആലപ്പുഴ ബീച്ചിൽ

Spread the love

ആലപ്പുഴ : ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.

പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കൊള്ളാതിരിക്കാൻ ഇവർ കയറി നിന്ന താൽകാലിക കട കാറ്റിൽ തകർന്ന് വീഴുകയായിരുന്നു.

ഗുരുതര പരുക്കേറ്റ നിത്യയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചു.

ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.