ഉല്‍ഘാടനം നടക്കാനിരുന്ന ഭിന്ന ശേഷിക്കാരന്റെ കട സാമൂഹ്യ വിരുദ്ധർ തകർത്തു: കുടിവെള്ള ടാങ്ക്, റഫ്രിജറേറ്റർ, പലഹാരങ്ങള്‍ സൂക്ഷിക്കുന്ന ചില്ല് അലമാര, അടുക്കള സാമഗ്രികള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു.

Spread the love

കണ്ണൂർ: കൂത്തുപറമ്പ് പഴയ എസ്ബിഐക്ക് സമീപം എലിപ്പറ്റചിറയില്‍ ഉല്‍ഘാടനം നടക്കാനിരുന്ന കട സാമൂഹ്യ വിരുദ്ധർ തകർത്തു.
ഭിന്നശേഷിക്കാരനായ മൗവ്വേരി സ്വദേശി അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള പാരിസ് കഫെ കാറ്ററിങ് സെന്ററിനു നേരെയായിരുന്നു അതിക്രമം.

കടയിലുണ്ടായിരുന്ന കുടിവെള്ള ടാങ്ക്, റഫ്രിജറേറ്റർ, പലഹാരങ്ങള്‍ സൂക്ഷിക്കുന്ന ചില്ല് അലമാര, അടുക്കള സാമഗ്രികള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു. കുടിവെള്ള ടാങ്ക് കൊടുവാള്‍ കൊണ്ട് കുത്തിക്കീറിയ നിലയിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. നാളെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സാമൂഹ്യവിരുദ്ധർ കട ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുധങ്ങളുമായി എത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നില്‍. സംഭവ സ്ഥലത്ത് കൂത്തുപറമ്പ് പോലീസ് എത്തി പരിശോധന നടത്തി. പുല്ലു മേഞ്ഞ് നിർമിച്ച മേല്‍ക്കൂരയുടെ

തൂണ്‍ അക്രമികള്‍ ഇളക്കി മറിച്ചിടുകയായിരുന്നു. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.