ഏറ്റുമാനൂർ കടപ്പൂര് വട്ടുകുളത്തിന് സമീപം  ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ്  ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു; കനാലിന്റെ സമീപം ഓട്ടോ  തിരിക്കാൻ ശ്രമിക്കുമ്പോൾ വാഹനം താഴ്ചയുള്ള കനാലിൽ പതിക്കുകയായിരുന്നു; മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : കടപ്പൂര് വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കടപ്പൂര് സരസ്വദി മന്ദിരത്തിൽ വിജയകുമാർ (ബിജു -52)ആണ്ക മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

കനാലിന്റെ സമീപം ഓട്ടോ തിരിക്കാൻ ശ്രമിക്കുമ്പോൾ വാഹനം താഴ്ചയുള്ള കനാലിൽ പതിക്കുകയായിരുന്നു. കനാലിന്റെ സൈഡിലുള്ള വീട്ടിലുള്ള യാത്രക്കാരൻ ഓട്ടം വിളിച്ചിട്ട് പോയതായിരുന്നു ബിജു. യാത്രക്കാരൻ വരുമ്പോളേക്കും ഓട്ടോ തിരിച്ചിടാൻ ശ്രമിക്കവേ ആണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയറ്റമുള്ള വീടിന്റെ വഴിയിലേക്ക് കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചിടാൻ ശ്രമിക്കവേ കനാലിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. റിവേഴ്‌സിൽ വന്ന വാഹനത്തിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാവാം അപകട കാരണമെന്ന് കരുതുന്നു. സംസ്കാരം 18-04-2023 ചൊവ്വാഴ്ച 03 മണിക്ക് വീട്ടുവളപ്പിൽ.

ഈ മേഖലയിൽ വൻ താഴ്ചയാണ് കനാലിന്. പക്ഷെ സംരക്ഷണ മതിലുകൾ ഒന്നും തന്നെ ഇവിടെ എന്നല്ല ഒട്ടുമിക്ക ഭാഗത്തുമില്ല. വളരെ ഭീതിയോടെയാണ് ആളുകൾ ഇതുപോലെ താഴ്ചയുള്ള ഈ കനാലിന്റെ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്.