
കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്.
ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കാളികാവ് ഭാഗത്ത് വച്ച് ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കില്‍ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇരുവരേയും നാട്ടുകാർ ചേർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയില്‍ നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. ജിജോയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.



